ഡിസംബര്‍ ആദ്യ ആഴ്ചയില്‍ രണ്ടാം ഡോസ് സ്വീകരിച്ചാല്‍ 60,000 രൂപയുടെ ഐഫോണ്‍; ഓഫറുമായി നഗരസഭ

ഡിസംബര്‍ ഒന്നുമുതല്‍ ഏഴിനുള്ളില്‍ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് നറുക്കെടുപ്പിലൂടെ 60,000 രൂപ വിലവരുന്ന ഐഫോണ്‍ സമ്മാനമായി നല്‍കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: കോവിഡ് വാക്‌സിന്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ 'നറുക്കെടുപ്പ് സമ്മാനപദ്ധതി'യുമായി അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍(എ.എം.സി.). ഡിസംബര്‍ ഒന്നുമുതല്‍ ഏഴിനുള്ളില്‍ കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് നറുക്കെടുപ്പിലൂടെ 60,000 രൂപ വിലവരുന്ന ഐഫോണ്‍ സമ്മാനമായി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ ഒന്നിനും ഏഴിനും ഇടയില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. വിജയിയെ നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ആദ്യാഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ തയ്യാറായതോടെ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ എത്താത്ത സാഹചര്യത്തിലാണ് പുതിയ നറുക്കെടുപ്പ് നടത്താന്‍ മുന്‍സിപ്പല്‍ അധികൃതര്‍ തീരുമാനിച്ചത്.

നേരത്തെയും വാക്‌സിന്‍ സ്വീകരിക്കാനെത്തിയവര്‍ക്ക് അഹമ്മദാബാദ് നഗരസഭ എന്‍ജിഒയുടെ സഹായത്തോടെ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. 25 പേര്‍ക്ക് പതിനായിരം രൂപ വിലയുള്ള സമ്മാനങ്ങളും നല്‍കിയിരുന്നു. 

അഹമ്മദാബാദ് നഗരത്തില്‍ ഇതുവരെ 78.7 ലക്ഷം പേരാണ് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 47.7 ലക്ഷം പേരാണ് ആദ്യ ഡോസ് സ്വീകരിച്ചതെന്നും 31.0 ലക്ഷം പേര്‍ രണ്ടു ഡോസും സ്വീകരിച്ചതായും അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com