മെഡിക്കല്‍ കോളജില്‍ ആനുവല്‍ ഡേ ആഘോഷിച്ചു, 43 വിദ്യാര്‍ഥികള്‍ക്കു കോവിഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th December 2021 11:43 AM  |  

Last Updated: 06th December 2021 11:43 AM  |   A+A-   |  

Medical Students Covid +ve

ഫയല്‍ ചിത്രം

 

ഹൈദരാബാദ്: തെലങ്കാനയില്‍ മെഡിക്കല്‍ കോളജിലെ 43 വിദ്യാര്‍ഥികള്‍ക്കു കോവിഡ്. ഒരാഴ്ച മുമ്പ് കോളജില്‍ ആനുവല്‍ ഡേ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതാവാം രോഗവ്യാപനത്തിനു കാരണമെന്നാണ് കരുതുന്നത്.

ചല്‍മേഡ ആനന്ദ റാവു മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെത്തുടര്‍ന്ന് ക്ലാസുകള്‍ നിര്‍ത്തിയിരിക്കുകയാണ്. ക്യാംപസ് അടച്ചതായി അധികൃതര്‍ അറിയിച്ചു.

ആനുവല്‍ ഡേ പരിപാടികള്‍ നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാരിന് അറിവുണ്ടായിരുന്നില്ലെന്ന് ജില്ലാ അധികൃതര്‍ ഫറഞ്ഞു. മാസ് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പലരും പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതുവരെ ഇരുന്നൂറില്‍ ഏറെപ്പേരെ പരിശോധിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. തിങ്കളാഴ്ച ക്യാംപസില്‍ മെഗാ ക്യാംപ് സംഘടിപ്പിച്ച് ആയിരത്തോളം പേരുടെ പരിശോധന നടത്തും. എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ജീവനക്കാരും പരിശോധനയില്‍ പങ്കെടുക്കണമെന്ന നിര്‍ദേശിച്ചിട്ടുണ്ട്.