തമിഴ്‌നാട്ടിലെ കെമിക്കല്‍ ഫാക്ടറിയില്‍ വിഷവാതക ചോര്‍ച്ച; ഒരു മരണം, 13പേര്‍ ആശുപത്രിയില്‍

ശ്രീധര്‍ കെമിക്കല്‍സ് ഉടമ നടുപാളയം ദാമോദരനാണ്(47) വിഷവാതകം ശ്വസിച്ച് സംഭവ സ്ഥലത്തുതന്നെ മരിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


ചെന്നൈ: തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയില്‍ ക്ലോറിന്‍ വാതകചോര്‍ച്ചയെ തുടര്‍ന്ന് അപകടം. കെമിക്കല്‍ ഫാക്ടറി ഉടമ മരിച്ചു. അബോധാവസ്ഥയിലായ 13 പേരെ ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീധര്‍ കെമിക്കല്‍സ് ഉടമ നടുപാളയം ദാമോദരനാണ്(47) വിഷവാതകം ശ്വസിച്ച് സംഭവ സ്ഥലത്തുതന്നെ മരിച്ചത്. 

സിത്തോടിന് സമീപം ബ്ലീച്ചിങ് പൗഡര്‍ നിര്‍മാണ യൂണിറ്റില്‍ ശനിയാഴ്ച ഉച്ചയോടെയാണ് ക്ലോറിന്‍ വാതക പൈപ്പില്‍ നിന്ന് ചോര്‍ച്ച ഉണ്ടായത്. അഗ്‌നി ശമന വിഭാഗവും പൊലീസുമെത്തി വിദഗ്ധരെ ഉപയോഗിച്ച് ചോര്‍ച്ച തടയുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരമല്ല. ഈറോഡ് കലക്ടര്‍ എച്ച് കൃഷ്ണനുണ്ണി, എസ്.പി ശശി മോഹന്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സിത്തോട് പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com