തെരഞ്ഞെടുപ്പ് അടുക്കെ ബിജെപിയെ ഞെട്ടിച്ച് കൂടുമാറ്റം; ഉത്തര്‍പ്രദേശില്‍ എംഎല്‍എ എസ്പിയില്‍ ചേര്‍ന്നു

പൂര്‍വാഞ്ചലില്‍ നിന്നുള്ള പ്രബല നേതാക്കളാണ് ദിഗ്‌വിജയും വിനായക് ശങ്കറും.
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ


ലഖ്‌നൗ: തെരഞ്ഞെടുപ്പ് അടുക്കെ, ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടി. എംഎല്‍എ ദിഗ്‌വിജയ് നാരായണ്‍ ചൗബേ പാര്‍ട്ടിവിട്ടു സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. എസ്പി നേതാവ് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തില്‍ ലഖ്‌നൗവില്‍ വെച്ചാണ് ദിഗ്‌വിജയ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. 

ബിഎസ്പിയില്‍ നിന്ന് പുറത്താക്കിയ വിനായക് ശങ്കര്‍ തിവാരിയും എസ്പിയില്‍ ചേര്‍ന്നു. ഖലീലാബാദില്‍ നിന്നുള്ള എംഎല്‍എയാണ് ദിഗ്‌വിജയ് നാരായണ്‍ ചൗബേ. പൂര്‍വാഞ്ചലില്‍ നിന്നുള്ള പ്രബല നേതാക്കളാണ് ദിഗ്‌വിജയും വിനായക് ശങ്കറും. ചില്ലുപൂരില്‍ നിന്നുള്ള എംഎല്‍എയാണ് വിനായക്.  

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 400 സീറ്റില്‍ ജയിച്ചു സമാദജ്‌വാദി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് കഴിഞ്ഞദിവസം അഖിലേഷ് യാദവ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ്, ബിഎസ്പി സഖ്യം ഉപേക്ഷിച്ച എസ്പി, ഇത്തവണ പ്രാദേശിക കക്ഷികളുമായി കൂട്ടുകൂടിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com