'കൈകാലുകള്‍ ഇല്ലാത്തത് കുറവായി കണ്ടില്ല, ബൈക്ക് ഓടിച്ച് കുടുംബം പോറ്റുന്ന യുവാവ്'; ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര- വീഡിയോ 

ഇരു കൈകളും ഇരു കാലുകളും ഇല്ലാതെ വാഹനം ഓടിക്കുന്ന യുവാവ് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്
കൈകാലുകള്‍ ഇല്ലാതെ വാഹനം ഓടിക്കുന്ന യുവാവ്, ട്വിറ്റര്‍
കൈകാലുകള്‍ ഇല്ലാതെ വാഹനം ഓടിക്കുന്ന യുവാവ്, ട്വിറ്റര്‍

ന്യൂഡല്‍ഹി:  കൈകാലുകള്‍ ഇല്ല എന്ന പരിമിതി ഡല്‍ഹി സ്വദേശി ഒരു കുറവായി കണ്ടില്ല. പരിഷ്‌കരിച്ച ബൈക്ക് ഓടിക്കുന്ന യുവാവാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയ വ്യവസായി ആനന്ദ് മഹീന്ദ്ര, ജോലി വാഗ്ദാനം ചെയ്താണ് യുവാവിനെ അഭിനന്ദിച്ചത്.

ഇരു കൈകളും ഇരു കാലുകളും ഇല്ലാതെ വാഹനം ഓടിക്കുന്ന യുവാവ് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 'എനിക്ക് ഭാര്യയും രണ്ട് ചെറിയ കുട്ടികളുമുണ്ട്. വയസായ അച്ഛന്റേയും ഏക ആശ്രയം ഞാനാണ്. അതുകൊണ്ടാണ് പുറത്തിറങ്ങി ജോലി ചെയ്യുന്നത്'- അംഗപരിമിതനായ യുവാവ് ചോദ്യങ്ങള്‍ക്ക് നല്‍കുന്ന മറുപടി ഇങ്ങനെ. അഞ്ചുവര്‍ഷമായി ബൈക്ക് ഓടിക്കുന്നു. ആനന്ദ് മഹീന്ദ്രയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

'ഇത് എവിടേയാണ് ചിത്രീകരിച്ചത് എന്ന കാര്യം അറിയില്ല. ഡല്‍ഹിയില്‍ ആണ് എന്ന കാര്യം അറിയാം. എന്റെ ടൈംലൈനില്‍ ആരോ പങ്കുവെച്ചതാണ് ഈ വീഡിയോ.  കുറവുകളൊന്നും കാര്യമാക്കാതെ യുവാവ് വാഹനം ഓടിക്കുന്നത് കണ്ട് ഞെട്ടിപ്പോയി. '- വീഡിയോ പങ്കുവെച്ച് കൊണ്ടുള്ള ആനന്ദ് മഹീന്ദ്രയുടെ കുറിപ്പിലെ വരികളാണിവ. ആനന്ദ് മഹീന്ദ്ര ജോലിയും വാഗ്ദാനം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com