സിത്താർവാദകൻ പണ്ഡിറ്റ് ദേബു ചൗധരി കോവിഡ് ബാധിച്ച് മരിച്ചു 

മകൻ പ്രതീക് ചൗധരിയാണ് മരണവിവരം അറിയിച്ചത്
ദേബു ചൗധരി
ദേബു ചൗധരി

ന്യൂഡൽഹി: പ്രമുഖ സിത്താർവാദകൻ പണ്ഡിറ്റ് ദേബു ചൗധരി കോവിഡ് ബാധിച്ച് മരിച്ചു. 85 വയസ്സായിരുന്നു. കഴിഞ്ഞയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ച അദ്ദേഹത്തെ  ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാമുണ്ടായതിനെത്തുടർന്ന് വെന്റിലേറ്ററിലേയ്ക്ക് മാറ്റിയെങ്കിലും പുലർച്ചെ മരിച്ചു. മകൻ പ്രതീക് ചൗധരിയാണ് മരണവിവരം അറിയിച്ചത്.

ഇന്ത്യയിലെ മുൻനിര സിത്താർവാദകരിൽ ഒരാളാണ് ദേബു ചൗധരി. അദ്ദേഹത്തെ രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ചിരുന്നു. സംഗീതനാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. ഏറെനാളായി മേധാക്ഷയത്തിന് വീട്ടിൽ ചികിത്സയിലായിരുന്നു. 

ഇക്കഴിഞ്ഞ ദിവസമാണ് വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് രാജൻ മിശ്രയും കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com