ഡ്രംസില്‍ താളം പിടിച്ച് പ്രധാനമന്ത്രി; എല്ലാവരോടും കുശലാന്വേഷണം, ഗ്ലാസ്‌ഗോയില്‍ മനം കവര്‍ന്ന് മോദി ( വീഡിയോ)

വിമാനത്താവളത്തില്‍ പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ ഇന്ത്യക്കാര്‍ ഡ്രംസ് വായിച്ചാണ് പ്രധാനമന്ത്രിയെ വരവേറ്റത്
മോദി ഡ്രംസിൽ താളം പിടിക്കുന്നു/ എഎൻഐ വീഡിയോ ദൃശ്യം
മോദി ഡ്രംസിൽ താളം പിടിക്കുന്നു/ എഎൻഐ വീഡിയോ ദൃശ്യം

ഗ്ലാസ്‌ഗോ : സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, തന്നെക്കാണാനെത്തിയ ഇന്ത്യാക്കാരോട് കുശലം പറഞ്ഞും ഓട്ടോഗ്രാഫ് നല്‍കിയും സ്‌നേഹം പങ്കിട്ടു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഗ്ലാസ്‌ഗോയിലെത്തിയ നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഇന്ത്യന്‍ സമൂഹത്തോട് സംവദിച്ചത്.

പ്രധാനമന്ത്രിയെ കാണാനായി നിരവധി ആളുകളാണ് ഹോട്ടലിന് വെളിയിലും വിമാനത്താവളത്തിലും തടിച്ചുകൂടിയത്.  ഹോട്ടലിന് വെളിയില്‍ കാത്തുനിന്ന കുട്ടികള്‍ അടക്കമുള്ളവരുമായി പ്രധാനമന്ത്രി സംസാരിച്ചു. കുട്ടികള്‍ക്ക് മടി കൂടാതെ ഓട്ടോഗ്രാഫും പ്രധാനമന്ത്രി ഒപ്പിട്ടു നല്‍കി. 

വിമാനത്താവളത്തില്‍ പരമ്പരാഗത വസ്ത്രം ധരിച്ചെത്തിയ ഇന്ത്യക്കാര്‍ ഡ്രംസ് വായിച്ചാണ് പ്രധാനമന്ത്രിയെ വരവേറ്റത്. തൊഴുകൈകളോടെ ഇവര്‍ക്ക് സമീപമെത്തിയ പ്രധാനമന്ത്രി അല്പനേരം കുശലാന്വേഷണം നടത്തി. അവരുടെ ഡ്രംസ് വായനയില്‍ ആകൃഷ്ടനായ പ്രധാനമന്ത്രി അവരോടൊപ്പം അല്‍പ്പനേരം ഡ്രംസില്‍ താളം പിടിക്കുകയും ചെയ്തു. 

2070-ഓടെ ഇന്ത്യയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോ ആക്കുമെന്ന് പ്രധാനമന്ത്രി  ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രഖ്യാപിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള പഞ്ചാമൃത ബദ്ധതിയാണ് ഇന്ത്യയുടേതായി മോദി ഉച്ചകോടിയില്‍ മുന്നോട്ടുവെച്ചത്. ഇറ്റലി, വത്തിക്കാന്‍ സന്ദര്‍ശനം, ഗ്ലാസ്‌ഗോ ഉച്ചകോടി എന്നിവയ്ക്ക് ശേഷം ഇന്നു രാവിലെ പ്രധാനമന്ത്രി ഇന്ത്യയില്‍ തിരിച്ചെത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com