'ശങ്കര ദര്‍ശനം ലോകത്തിന് വഴികാട്ടി'- പുനരുദ്ധരിച്ച സമാധി രാഷ്ട്രത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

'ശങ്കര ദര്‍ശനം ലോകത്തിന് വഴികാട്ടി'- പുനരുദ്ധരിച്ച സമാധി രാഷ്ട്രത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഡെറാഡൂണ്‍: ആദി ശങ്കരാചാര്യരുടെ സമാധി സ്ഥലത്ത് സ്ഥാപിച്ച അദ്ദേഹത്തിന്റെ ശില്‍പ്പം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേദാര്‍നാഥിലെത്തിയ മോദി ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷമാണ് ശങ്കര സമാധി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. കാലത്ത് ആറരയോടെയാണ് അദ്ദേഹം കേദര്‍നാഥിലെത്തിയത്.

പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ കേദാര്‍പുരി പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. മൊത്തം 400 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. 

2013ലെ നാശത്തിന് ശേഷം കേദാര്‍നാഥ് പുനര്‍ വികസിപ്പിക്കാന്‍ കഴിയുമോ എന്ന് ആളുകള്‍ ചിന്തിച്ചിരുന്നു. എന്നാല്‍ കേദാര്‍നാഥ് വീണ്ടും വികസിക്കുമെന്ന് എന്റെ ഉള്ളിലെ ഒരു ശബ്ദം എപ്പോഴും പറയുന്നുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് വ്യക്തമാക്കി. ഡല്‍ഹിയില്‍ ഇരുന്ന് പുനര്‍നിര്‍മാണത്തിന്റെ ഓരോ ഘട്ടവും താന്‍ വിലയിരുത്തിയിരുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അസാധാരണ ജീവിതമായിരുന്നു ശങ്കരാചാര്യരുടേതെന്ന് മോദി പറഞ്ഞു. ശങ്കര ദര്‍ശനം ലോകത്തിന് വഴികാട്ടിയാണ്. രാഷ്ട്രത്തിനും ലോകത്തിനുമായി സമര്‍പ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

130 കോടി രൂപ ചെലവിട്ടാണ് കേദാര്‍നാഥില്‍ ഇപ്പോള്‍ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പ്രതിമയുടെ പുനര്‍നിര്‍മാണത്തിന് പുറമെ പുരോഹിതരുടെ താമസ സ്ഥലങ്ങള്‍, വിവിധ സ്നാനഘട്ടങ്ങള്‍, നദിയുടെ പാര്‍ശ്വഭിത്തികള്‍, പൊലീസ് സ്റ്റേഷന്‍, ആശുപത്രി, ഗസ്റ്റ് ഹൗസുകള്‍ എന്നിവയും പുനര്‍നിര്‍മിച്ചവയില്‍ ഉള്‍പ്പെടും. മന്ദാകിനി നദിക്ക് കുറുകെ നിര്‍മിച്ച പാലവും പുനര്‍നിര്‍മിച്ചിട്ടുണ്ട്. 

2013ലെ പ്രളയത്തില്‍ ശങ്കരാചാര്യരുടെ സമാധി സ്ഥലം ഉള്‍പ്പടെയുള്ളവയെല്ലാം പൂര്‍ണമായി തകര്‍ന്നുപോയിരുന്നു. ഇതാണ് ഇപ്പോള്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്. മൈസൂരുവില്‍ നിന്നുള്ള ശില്‍പികളാണ് പന്ത്രണ്ടടി ഉയരവും 35 ടണ്‍ ഭാരവുമുള്ള ശങ്കരാചാര്യരുടെ പ്രതിമ തയ്യാറാക്കിയരിക്കുന്നത്. പ്രളയം ഉള്‍പ്പടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ നിര്‍മിതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com