വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളമില്ല! വിചിത്ര സര്‍ക്കുലറുമായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളമില്ല! വിചിത്ര സര്‍ക്കുലറുമായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന തീരുമാനവുമായി ഒരു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. മഹാരാഷ്ട്രയിലെ താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് വിചിത്ര തീരുമാനം എടുത്തിരിക്കുന്നത്. 

താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് വിവാദ തീരുമാനം എടുത്തത്. സിവിക് കമ്മീഷണര്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരടക്കമുള്ളവര്‍ സന്നിഹിതരായ യോഗത്തിലാണ് തീരുമാനം.

ഇക്കാര്യം വ്യക്തമാക്കി ഔദ്യോഗിക സര്‍ക്കുലര്‍ ഇറക്കി. ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിക്കാത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. 

ഒന്നാം ഡോസ് എടുത്തവര്‍ രണ്ടാം ഡോസ് എടുക്കുന്നതിന് നിശ്ചയിച്ച സമയ പരിധി കഴിഞ്ഞിട്ടും എടുത്തില്ലെങ്കില്‍ അവര്‍ക്കും ശമ്പളം ലഭിക്കില്ല. ജീവനക്കാര്‍ ജോലിക്കെത്തുമ്പോള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. 

സമ്പൂര്‍ണ വാക്‌സിനേഷന്‍ 100 ശതമാനം തികയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ഇതിന്റെ ഭാഗമായി മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളും കോര്‍പ്പറേഷന്‍ ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com