ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തി, ഡെല്‍റ്റയെ പ്രതിരോധിക്കും: റിപ്പോര്‍ട്ട്  

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തി

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തി. ശാസ്ത്ര മാസിക ലാന്‍സെറ്റിന്റെ വിദഗ്ധസമിതി ഇക്കാര്യം സ്ഥിരീകരിച്ചതായി വാക്‌സിന്‍ വികസിപ്പിച്ച ഹൈദരാബാദ് കമ്പനി ഭാരത് ബയോടെക്് അറിയിച്ചു.

കോവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ അപകടകാരിയായത് കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദമാണ്. ഇതിനെതിരെ 65.2 ശതമാനം ഫലപ്രാപ്തിയാണ് കോവാക്‌സിനുള്ളത്. ഡെല്‍റ്റയ്‌ക്കെതിരെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഡേറ്റ ആദ്യമായി അവതരിപ്പിച്ചത് കോവാക്‌സിനാണെന്നും ഭാരത് ബയോടെക്ക് അറിയിച്ചു. 

കോവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തി

130 കോവിഡ് രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ രോഗലക്ഷണമുള്ളവര്‍ക്കെതിരെ 77.8 ശതമാനം ഫലപ്രദമാണ് എന്ന് കണ്ടെത്തി. കടുത്ത രോഗലക്ഷണമുള്ളവര്‍ക്കെതിരെ 93.4 ശതമാനം ഫലപ്രാപ്തിയാണ് ഇത് കാണിക്കുന്നത്. രോഗലക്ഷണമില്ലാത്തവര്‍ക്കെതിരെ 63.6 ശതമാനം ഫലപ്രദമാണെന്നും ഭാരത് ബയോടെക്ക് അവകാശപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com