‘ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ല‘- ബോംബെ ഹൈക്കോടതി

‘ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ല‘- ബോംബെ ഹൈക്കോടതി
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്നു കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി. ആര്യൻ ഖാന് പുറമെ അർബാസ് മെർച്ചെന്റ്, മുൺ മുൺ ധമേച്ഛ എന്നിവർ ​ഗൂഢാലോചന നടത്തിയതിനും തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. 

ഇവർക്ക് ജാമ്യം അനുവദിച്ച് കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഗൂഢാലോചനയ്ക്ക് തെളിവ് ഹാജരാക്കാൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി)ക്ക് കഴിഞ്ഞില്ല. ഇവർ തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളിൽ കുറ്റകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി പറഞ്ഞു. 

‘ഇവർ വാണിജ്യ അളവിൽ ലഹരി മരുന്ന് വാങ്ങിക്കാൻ പദ്ധതിയിട്ടെന്ന് അനുമാനിക്കാനാകില്ല. ലഹരി മരുന്ന് ഉപയോഗിച്ചോ എന്നറിയാൻ വൈദ്യ പരിശോധന നടത്തിയിട്ടില്ല’ – ജാമ്യത്തിനുള്ള കാരണങ്ങളായി ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ മാസം രണ്ടിന് മുംബൈ തീരത്തെ ആഡംബര കപ്പലിൽ (എൻസിബി) നടത്തിയ റെയ്ഡിലാണ് ആര്യനുൾപ്പെടെ ഉള്ളവർ അറസ്റ്റിലായത്. മൂന്നാഴ്ചയോളം നീണ്ട ജയിൽ വാസത്തിനു ശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com