ഭക്ഷണത്തെ ചൊല്ലി തര്‍ക്കം; യുവതിയെ ഭര്‍ത്താവ് വെടിവച്ചുകൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2021 08:10 PM  |  

Last Updated: 26th November 2021 08:10 PM  |   A+A-   |  

guns seized kochi

പ്രതീകാത്മക ചിത്രം

 

ബറേലി: ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്ത തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ സന്ദീപ് ശര്‍മ എന്നയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. 

യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നേഹയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വീട്ടുനല്‍കും. 

വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭക്ഷണത്തെ ചൊല്ലി തര്‍ക്കമുണ്ടായതിന് പിന്നാലെ സന്ദീപ് ഭാര്യ നേഹയെ വെടിവെക്കുകയായിരുന്നു. എന്നാല്‍ ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വെടിവച്ച് കൊല്ലുകയായിരുന്നെന്നാണ് നേഹയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ സന്ദീപിനും കുടുംബത്തിനുമെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തിരുന്നു. 

ഇരുവരും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.