ഇത്ര ആര്‍ഭാടം വേണോ?, ജന്മദിനത്തില്‍ ഒരേ സമയം 550 കേക്ക് മുറിച്ച് യുവാവിന്റെ ആഘോഷം - വീഡിയോ 

സൂര്യ രാത്തൂരിയാണ് വിവിധ തരത്തിലുള്ള 550 കേക്കുകള്‍ മുറിച്ച് വിസ്മയിപ്പിച്ചത്
കേക്ക് മുറിച്ച് ജന്മദിനാഘോഷം
കേക്ക് മുറിച്ച് ജന്മദിനാഘോഷം
Updated on
1 min read

മുംബൈ: ജന്മദിനത്തിന് ഒരു കേക്ക് മുറിക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ മുംബൈയില്‍ ജന്മദിനത്തിന് 500 കേക്ക് മുറിച്ച് വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് ഒരു യുവാവ്.

സൂര്യ രാത്തൂരിയാണ് വിവിധ തരത്തിലുള്ള 550 കേക്കുകള്‍ മുറിച്ച് വിസ്മയിപ്പിച്ചത്. 2.5 മിനിറ്റ് നീണ്ടുനില്‍ക്കുന്ന കേക്ക് മുറിക്കുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. മേശയുടെ മുകളിലാണ് കേക്കുകള്‍ നിരത്തിവച്ചിരിക്കുന്നത്. ഓരോന്നും കത്തി ഉപയോഗിച്ച് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ചുറ്റും കൂടി നില്‍ക്കുന്നവര്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്നതും കാണാം. കഴിഞ്ഞ ഒക്ടോബറില്‍ വാള്‍ ഉപയോഗിച്ച് ജന്മദിന കേക്ക് മുറിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Russia's Foreign Minister Sergey Lavrov
UPSC Civil Services Prelims Admit Card 2026
Delhi High Court
80-yr-old woman leads jewel theft ring
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com