സാമ്പാറിന് രുചിയില്ല ; യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊന്നു

പിതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയും മകളും മരിച്ചു കിടക്കുന്നത് കണ്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബംഗലൂരു : സാമ്പാറിന് രുചി കുറഞ്ഞുപോയി എന്നാരോപിച്ച് യുവാവ് അമ്മയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഉത്തരകന്നഡ ജില്ലയിലെ കൊടഗഡുവിലാണ് സംഭവം. പാര്‍വതി നാരായണ ഹസ്‌ലാര്‍ (42) മകള്‍ രമ്യ നാരായണ ഹസ്‌ലാര്‍ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 24കാരനായ മഞ്ചുനാഥ് ഹസ്‌ലാര്‍ അറസ്റ്റിലായി. 

സഹോദരിക്ക് മൊബൈല്‍ വാങ്ങി നല്‍കുന്നതിനേയും എതിര്‍ത്തു

വീട്ടില്‍ അമ്മയുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് ആരോപിച്ച് മദ്യപാനിയായ മഞ്ചുനാഥ് വാക്കേറ്റത്തിലേര്‍പ്പെട്ടു. സഹോദരിക്ക് വായ്പ എടുത്ത് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുന്നതിനേയും ഇയാള്‍ എതിര്‍ത്തു. 

മകള്‍ക്ക് മൊബൈല്‍ വാങ്ങി നല്‍കുന്നതിനെ എതിര്‍ക്കാന്‍ മഞ്ചുനാഥിന് അവകാശമില്ലെന്നും എതിര്‍ക്കാന്‍ വരേണ്ടെന്നും അമ്മ പറഞ്ഞു. ഇതോടെ ക്ഷുഭിതനായ പ്രതി വീട്ടിലുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ച് അമ്മയ്ക്കു നേരെ വെടിവെച്ചു. തടയാനെത്തിയ സഹോദരിക്ക് നേരെയും വെടിയുതിര്‍ത്തു. 

പിതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയും മകളും മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇദ്ദേഹം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Russia's Foreign Minister Sergey Lavrov
UPSC Civil Services Prelims Admit Card 2026
Delhi High Court
80-yr-old woman leads jewel theft ring
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com