പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം, ക്ഷാമബത്ത വര്‍ധിപ്പിച്ചു

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മോദി സര്‍ക്കാരിന്റെ ദീപാവലി സമ്മാനം
Published on

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മോദി സര്‍ക്കാരിന്റെ ദീപാവലി സമ്മാനം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. ക്ഷാമബത്ത മൂന്ന് ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 47 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 

പുതുക്കിയ ക്ഷാമബത്ത ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ലഭിക്കും. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 31 ശതമാനമായി. 

ക്ഷാമബത്ത

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വര്‍ധിപ്പിച്ച ക്ഷാമബത്ത നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ മാസങ്ങളോളം മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ജൂലൈയിലാണ് ക്ഷാമബത്ത നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. കോവിഡ് വ്യാപനത്തിന്റെ തുടക്കകാലമായ 2020ലാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച ക്ഷാമബത്ത നല്‍കുന്നത് മരവിപ്പിച്ചത്. തുടര്‍ന്ന് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ ക്ഷാമബത്ത നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം

ജൂലൈ മുതല്‍ വര്‍ധിപ്പിച്ച ക്ഷാമബത്ത നല്‍കി തുടങ്ങിയത് ലക്ഷകണക്കിന് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമാണ് പ്രയോജനം ചെയ്തത്. 28 ശതമാനമാക്കി വര്‍ധിപ്പിച്ച ക്ഷാമബത്തയാണ് ജീവനക്കാര്‍ക്ക് അനുവദിച്ചത്. ദീപാവലിയോടനുബന്ധിച്ച് മൂന്ന് ശതമാനം കൂടി വര്‍ധിപ്പിച്ചതോടെ ക്ഷാമബത്ത 31 ശതമാനമായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com