വാക്‌സിന്‍ ആവശ്യത്തിലധികം, 11 കോടി ആളുകള്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നില്ല, ആശങ്ക രേഖപ്പെടുത്തി കേന്ദ്രം; ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചു

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നൂറ് കോടി എന്ന നാഴികക്കല്ല് പിന്നിട്ടതിന് പിന്നാലെ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നൂറ് കോടി എന്ന നാഴികക്കല്ല് പിന്നിട്ടതിന് പിന്നാലെ സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ബുധനാഴ്ച സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. 

കഴിഞ്ഞദിവസമാണ് കോവിഡ് വാക്‌സിനേഷന്‍ രംഗത്ത് നൂറ് കോടി എന്ന ചരിത്ര നേട്ടം ഇന്ത്യ കൈവരിച്ചത്. ഇതിന് പിന്നാലെയാണ് വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചത്. നിലവില്‍ വാക്‌സിന്‍ ആവശ്യത്തിന് ഉണ്ടായിട്ടും രണ്ടാമത്തെ ഡോസ് എടുക്കാന്‍ അര്‍ഹതയുള്ള കോടിക്കണക്കിന് ആളുകള്‍ ഇതിന് തയ്യാറാവാത്തതില്‍ കേന്ദ്രത്തിന് ഉത്കണ്ഠ ഉണ്ട്. ഏകദേശം ഇത്തരത്തില്‍ 11 കോടി ആളുകള്‍ രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കാന്‍ ഉണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇവരെ കൊണ്ട് എത്രയും വേഗം വാക്‌സിന്‍ എടുപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം.

നൂറ് കോടി നാഴികക്കല്ല് പിന്നിട്ടു

വാക്‌സിനേഷന്‍ ഒരു ദൗത്യമായി കണ്ട് എല്ലാവരെയും കൊണ്ട് കുത്തിവെയ്പ് എടുപ്പിക്കാന്‍ സംസ്ഥാനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചത്. എല്ലാവര്‍ക്കും വാക്‌സിന്‍ എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം നിറവേറ്റാന്‍ വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com