ചെന്നൈ മൃഗശാലയില്‍ അഞ്ച് ഒട്ടകപ്പക്ഷികളും ഒരു സിംഹവും ചത്തു; സാമ്പിളുകള്‍ പരിശോധനയ്ക്ക്; നിരീക്ഷണം

ചെന്നൈ മൃഗശാലയില്‍ അഞ്ച് ഒട്ടകപ്പക്ഷികളും ഒരു സിംഹവും ചത്തു; സാമ്പിളുകള്‍ പരിശോധനയ്ക്ക്; നിരീക്ഷണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: വണ്ടലൂര്‍ മൃഗശാല എന്നറിയപ്പെടുന്ന അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലെ അഞ്ച് ഒട്ടകപ്പക്ഷികളും ഒരു പെണ്‍ സിംഹവും ചത്തു. രണ്ട് ദിവസത്തിനിടെയാണ് ഇവ കൂട്ടത്തോടെ ചത്തത്. ഇതേ തുടര്‍ന്ന് മൃഗശാലയിലെ പക്ഷികളുടേയും മൃഗങ്ങളുടേയും നിരീക്ഷണം ഊര്‍ജിതപ്പെടുത്തി.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശ നിലയിലായിരുന്ന 19 വയസായ കവിത എന്ന സിംഹമാണ് ചത്തത്. വെറ്ററിനറി ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനകള്‍ക്കായി അയച്ചു. 

വണ്ടല്ലൂര്‍ മൃഗശാലയില്‍ 180 ഇനങ്ങളിലായി 2400 ഓളം മൃഗങ്ങളുണ്ട്. ജൂണില്‍ മൃഗശാലയിലെ രണ്ട് സിംഹങ്ങള്‍ കോവിഡ് ബാധിച്ച് ചത്തിരുന്നു. പിന്നീട് 11 സിംഹങ്ങളുടെ സാമ്പിളുകള്‍ കോവിഡ് പരിശോധനയ്ക്കായി അയച്ചതില്‍ ഒന്‍പതെണ്ണത്തിന് വൈറസ് ബാധയും സ്ഥിരീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com