'ഒരവസരം തരൂ, ബിജെപിയുടെ ധാര്‍ഷ്ട്യം അവസാനിപ്പിക്കാം'; മോദിയുടെ തട്ടകത്തില്‍ റാലിയുമായി കെജരിവാള്‍, ഗുജറാത്തില്‍ ചുവടുറപ്പിക്കാന്‍ എഎപി

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, അടുത്ത ലക്ഷ്യം ഗുജറാത്താണെന്ന് വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി
കെജരിവാളിന്റെ റാലി/ട്വിറ്റര്‍
കെജരിവാളിന്റെ റാലി/ട്വിറ്റര്‍


അഹമ്മദാബാദ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം, അടുത്ത ലക്ഷ്യം ഗുജറാത്താണെന്ന് വ്യക്തമാക്കി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ എഎപി ഗുജറാത്തില്‍ റോഡ് ഷോ സംഘടിപ്പിച്ചു. അഹമ്മദാബാദിലെ സബര്‍മതി ആശ്രമവും കെജരിവാള്‍ സന്ദര്‍ശിച്ചു. 

തിരംഗയാത്ര എന്ന് പേരിട്ടിരിക്കുന്ന യാത്രയില്‍, ബിജെപിക്ക് എതിരെ കടുത്ത വിമര്‍ശനങ്ങളാണ് കെജരിവാള്‍ അഴിച്ചുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും തട്ടകമായ ഗുജറാത്തില്‍,  ഈ വര്‍ഷം അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

'25 കൊല്ലമായി ഗുജറാത്തില്‍ ബിജെപിയാണ് അധികാരത്തില്‍. എന്നാല്‍ അഴിമതിക്ക് അന്ത്യം കുറിക്കാന്‍ സാധിച്ചിട്ടില്ല. ഏതെങ്കിലും ഒരു പാര്‍ട്ടിയെ വിമര്‍ശിക്കാനല്ല താന്‍ വന്നത്. ബിജെപിയേയോ കോണ്‍ഗ്രസിനെയോ പരാജയപ്പെടുത്താനല്ല വന്നത്. ഗുജറാത്തിനെ വിജയിപ്പിക്കാനാണ് താന്‍ വന്നിരിക്കുന്നത്. ഗുജറാത്തിനെയും ഗുജറാത്തികളെയും നമുക്ക് വിജയിപ്പിച്ചേ മതിയാകൂ. നമുക്ക് ഗുജറാത്തിലെ അഴിമതി അവസാനിപ്പിച്ചേ മതിയാകൂ- കെജ്രിവാള്‍ പറഞ്ഞു.

'25 കൊല്ലത്തിനപ്പുറം, ബിജെപിക്ക് ഇപ്പോള്‍ ധാര്‍ഷ്ട്യമാണ്. അവര്‍ ഇനി ആളുകളെ ശ്രദ്ധിക്കുകയില്ല. പഞ്ചാബിലെയും ഡല്‍ഹിയിലെയും ജനങ്ങള്‍ ചെയ്തതുപോലെ ഒരു അവസരം ആം ആദ്മി പാര്‍ട്ടിക്ക് നല്‍കൂ. നിങ്ങള്‍ക്ക് ഞങ്ങളെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അടുത്ത തവണ ഞങ്ങളെ മാJdJിക്കോളൂ. ആം ആദ്മി പാര്‍ട്ടിക്ക് ഒരു അവസരം നല്‍കിയാല്‍ പിന്നെ മറ്റെല്ലാ പാര്‍ട്ടികളെയും നിങ്ങള്‍ മറക്കും'- കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com