ഇന്ധനം തീര്‍ന്നു, രോഗിയുമായി പോയ ആംബുലന്‍സ് നടുറോഡില്‍; പിന്നീട് സംഭവിച്ചത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd April 2022 05:53 PM  |  

Last Updated: 03rd April 2022 05:53 PM  |   A+A-   |  

ambulance marriage

പ്രതീകാത്മക ചിത്രം

 

മീററ്റ്: ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് രോഗിയുമായി പോയ ആംബുലന്‍സ് വഴിയില്‍ കുടുങ്ങി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് ബിജ്‌നോറിലേക്ക് രോഗിയുമായി പോകുന്ന ആംബുലന്‍സാണ് അധികൃരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയത്. 

ഒടുവില്‍ നാട്ടുകാരില്‍ ഒരാള്‍ ട്രാക്ടറില്‍ കെട്ടി ആംബുലന്‍സ് അടുത്തുള്ള പെട്രോള്‍  പമ്പില്‍ എത്തിക്കുകയായിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. 

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് വാര്‍ത്ത പുറത്തുവന്നത്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് സംഭവത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മീററ്റ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത് ഇത് ഇവിടെയുള്ള ആംബുലന്‍സ് അല്ല. ബിജ്‌നോറില്‍ നിന്ന് രോഗിയുമായ വരുന്നതിനിടെ ഇന്ധനം തീരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു