ഉൽക്കാവർഷമോ? ആകാശത്ത് 'തീ' പടർത്തി വിസ്മയക്കാഴ്ച (വീഡിയോ)

രാത്രി ഏഴരയോടെയാണ് ആകാശത്ത് ഇവ പ്രത്യക്ഷപ്പെട്ടത്. ഉൽക്കാവർഷമോ ഏതെങ്കിലും ഉപഗ്രഹ വിക്ഷേപണത്തിനു ശേഷം തിരിച്ചെത്തുന്ന റോക്കറ്റിന്റെ ഭാഗങ്ങളോ ആണിതെന്ന സംശയം ഉയർന്നിരുന്നു
വീഡിയോ ​ദൃശ്യം
വീഡിയോ ​ദൃശ്യം

ന്യൂഡൽഹി: വിസ്മയക്കാഴ്ചയൊരുക്കി രാത്രിയിൽ ആകാശത്ത് തീ. മഹാരാഷ്ട്ര – മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ ആകാശത്താണ് രാത്രിയിൽ കണ്ണു ചിമ്മിക്കുന്ന വിസ്മയം കാണാൻ സാധിച്ചത്. മഹാരാഷ്ട്രയിലെ നാഗ്പുരിലും മധ്യപ്രദേശിലെ ഝബുവ, ബർവാണി ജില്ലകളിലുമായിരുന്നു കാഴ്ച. ഉൽക്കാവർഷം ആണിതെന്നു കരുതുന്നതായി ഉജ്ജയിനിയിലെ ജിവാജി ഒബ്സർവേറ്ററി സൂപ്രണ്ട് രാജേന്ദ്ര ഗുപ്ത വ്യക്തമാക്കി. 

രാത്രി ഏഴരയോടെയാണ് ആകാശത്ത് ഇവ പ്രത്യക്ഷപ്പെട്ടത്. ഉൽക്കാവർഷമോ ഏതെങ്കിലും ഉപഗ്രഹ വിക്ഷേപണത്തിനു ശേഷം തിരിച്ചെത്തുന്ന റോക്കറ്റിന്റെ ഭാഗങ്ങളോ ആണിതെന്ന സംശയം ഉയർന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വിസ്മയക്കാഴ്ച വൈറലായി. 

അതിനിടെ മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലുള്ള സിന്ദേവാഹി താലുക്കിലെ ലഡ്ബോറി ഗ്രാമത്തിൽ രാത്രി ഏഴേമുക്കാലോടെ അലുമിനിയവും സ്റ്റീലും കൊണ്ടുണ്ടാക്കിയ വസ്തു വീണതായി ജില്ലാ അധികൃതർ പറഞ്ഞു.

യുഎസ് ആസ്ഥാനമായ ബ്ലാക്ക്സ്കൈ കമ്പനിയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ശനിയാഴ്ച ഇന്ത്യൻ സമയം 6.11ന് വിക്ഷേപിച്ചിരുന്നു. ഇതിനുപയോഗിച്ച റോക്കറ്റിന്റെ ഭാഗങ്ങളാകാം വീണതെന്ന് ഔറംഗബാദിലെ എപിജെ അബ്ദുൽ കലാം ആസ്ട്രോസ്പേസ് ആൻഡ് സയൻസ് സെന്റർ ഡയറക്ടർ ശ്രീനിവാസ് ഔന്ധ്കർ പറഞ്ഞു.

കണ്ടെത്തിയ സാമ്പിളുകളുടെ കെമിക്കൽ അനാലിസസ് പരിശോധന നടത്താതെ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കഴിയില്ലെന്ന് നാഗ്പുരിലെ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സെൻട്രൽ റീജിയൺ ഓഫിസിന്റെ ഡയറക്ടർ രാഷ്ട്രപാൽ ചവാൻ അറിയിച്ചു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com