വിവാഹമോചനത്തിന് ശേഷം ഭര്‍ത്താവിനും ജീവനാംശത്തിന് അര്‍ഹത;  ബോംബെ ഹൈക്കോടതി വിധി

വിവാഹ മോചനത്തിനു ശേഷം ഭർത്താവിന് ഭാര്യയിൽ നിന്നും ജീവനാംശം ലഭിക്കാൻ അർഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മുംബൈ: വിവാഹ മോചനത്തിനു ശേഷം ഭർത്താവിന് ഭാര്യയിൽ നിന്നും ജീവനാംശം ലഭിക്കാൻ അർഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി. വരുമാന മാർഗമില്ലെന്നു പരാതിപ്പെട്ട മുൻ ഭർത്താവിന് ജീവനാംശം നൽകണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചു. സ്കൂൾ അധ്യാപികയാണ് കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യയോ ഭർത്താവോ എന്ന വിവേചനമില്ലാതെ ദാരിദ്ര്യമുള്ള ജീവിത പങ്കാളിക്ക് ജീവനാംശം ആവശ്യപ്പെടാമെന്നാണ്  ജസ്റ്റിസ് ഭാരതി ഡാംഗ്ര ചൂണ്ടിക്കാണിച്ചത്. 2015 ലാണ് ഇവർ വിവാഹമോചിതരായത്. 1992ലായിരുന്നു വിവാഹം. ഭാര്യയുടെ അപേക്ഷ പ്രകാരമായിരുന്നു വിവാഹമോചനം.

ഭാര്യയിൽ നിന്നു പ്രതിമാസം 15,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് ഭർത്താവ് കീഴ്ക്കോടതിയിൽ ഹർജി നൽകി. ഹർജി തീർപ്പാകും വരെ പ്രതിമാസം 3,000 രൂപ ഭർത്താവിനു നൽകാൻ കീഴ്‌ക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ ഹൈക്കോടതിയിലെത്തിയ അധ്യാപിക, ഭർത്താവിന് ഇതര വരുമാനമാർഗങ്ങളുണ്ടെന്നു വാദിച്ചു. എന്നാൽ, വിവാഹമോചനം തന്നെ കടുത്ത നിരാശയിലേക്കു നയിച്ചെന്നും ജോലി ചെയ്യാനാകാത്ത വിധം അനാരോഗ്യമുണ്ടെന്നുമുള്ള ഭർത്താവിന്റെ വാദം കോടതി അം​ഗികരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com