കിടപ്പിലായ 'സഹോദരി' ആംബുലന്‍സില്‍, പിന്നാലെ കുതിര ഓടിയത് എട്ടുകിലോമീറ്റര്‍; 'സാഹോദര്യം'- വീഡിയോ 

രാജസ്ഥാനിലെ ഉദയ്പൂര്‍ നഗരത്തിലാണ് വേറിട്ട സംഭവം നടന്നത്
ആംബുലന്‍സിന് പിന്നാലെ ഓടുന്ന കുതിരയുടെ ദൃശ്യം
ആംബുലന്‍സിന് പിന്നാലെ ഓടുന്ന കുതിരയുടെ ദൃശ്യം

മൃഗങ്ങള്‍ക്കിടയിലെ പരസ്പര സ്‌നേഹത്തിന്റെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ അസുഖ ബാധിതയായ കുതിരയെ ഹോസ്പിറ്റലിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെ, സാഹോദര്യത്തിന്റെ മഹത്വം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് മറ്റൊരു പെണ്‍കുതിര വാഹനത്തിന് പിന്നാലെ ഓടിവരുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

രാജസ്ഥാനിലെ ഉദയ്പൂര്‍ നഗരത്തിലാണ് വേറിട്ട സംഭവം നടന്നത്. വളര്‍ത്തു കുതിരകളിലൊന്ന് അസുഖബാധിതയായി കിടപ്പിലാണെന്ന വിവരം ഉടമ തന്നെയാണ് ദീന്‍ദയാല്‍ മൃഗാശുപത്രിയില്‍ വിളിച്ചു പറഞ്ഞത്.  ഉടന്‍തന്നെ വിദഗ്ദ്ധ ചികിത്സയ്ക്കായി കുതിരയെ കൊണ്ടുപോകാനായി ആംബുലന്‍സ് അവിടേക്കെത്തി. 

അസുഖബാധിതയായ കുതിരയെ ഹോസ്പിറ്റലിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെയാണ് െ്രെഡവര്‍ മറ്റൊരു പെണ്‍കുതിര ആംബുലന്‍സിനു പിന്നാലെ ഓടിവരുന്നത് കണ്ടത്. ഇതോടെ ആംബുലന്‍സ് െ്രെഡവര്‍ വാഹനത്തിന്റെ വേഗം കുറച്ചു.  റോഡിലുണ്ടായിരുന്നവര്‍ ഏറെ കൗതുകത്തോടെ കുതിരയുടെ യാത്ര മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. 8 കിലോമീറ്ററോളം ദൂരമാണ് കുതിര ആംബുലന്‍സിനു പിന്നാലെ പാഞ്ഞത്. 

കുതിരകളുടെ അപൂര്‍വ സ്‌നേഹത്തിന്റെ കഥയറിഞ്ഞ ഹോസ്പിറ്റല്‍ അധികൃതര്‍ രണ്ടു കുതിരകളെയും ഒന്നിച്ചു നിര്‍ത്താന്‍ തീരുമാനിച്ചു . അസുഖ ബാധിതയായ കുതിരയുടെ ചികിത്സകള്‍ പുരോഗമിക്കുകയാണെന്നും പിന്തുടര്‍ന്നെത്തിയ കുതിരയെ അവിടെത്തന്നെ തുടരാന്‍ അനുവദിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ഒരു വാര്‍ത്ത കൂടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com