'ഒരു മുസ്ലിം പ്രധാനമന്ത്രിയായാല്‍.....'; വീണ്ടും വിദ്വേഷപ്രസംഗവുമായി യതി നരസിംഹാനന്ദ്; കേസെടുത്തു

ഡല്‍ഹി ബുരാരി ഗ്രൗണ്ടില്‍ നടന്ന മഹാപഞ്ചായത്തിലായിരുന്നു യതിയുടെ വിദ്വേഷ പ്രസംഗം
ചിത്രം: എഎൻഐ
ചിത്രം: എഎൻഐ

ന്യൂഡല്‍ഹി: വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ വിവാദ പ്രസംഗം നടത്തിയ യതി നരസിംഹാനന്ദിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153 എ, 188 വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്. ഡല്‍ഹി ബുരാഡി
ഗ്രൗണ്ടില്‍ നടന്ന മഹാപഞ്ചായത്തിലായിരുന്നു യതിയുടെ വിദ്വേഷ പ്രസംഗം. 

ഒരു മുസ്ലിം പ്രധാനമന്ത്രിയായാല്‍, 40 ശതമാനം ഹിന്ദുക്കളും കൊല്ലപ്പെടും. രാജ്യത്തെ 50 ശതമാനം ഹിന്ദുക്കളെയും മതപരിവര്‍ത്തനം ചെയ്യിക്കുമെന്നും, പത്തുശതമാനം പേര്‍ക്ക് നാടുവിട്ടുപോകേണ്ടി വരുമെന്നുമാണ് യതി നരസിംഹാനന്ദിന്റെ വിദ്വേഷപ്രസംഗം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. 

മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന് 2021 ഡിസംബറിലും യതി നരസിംഹാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹരിദ്വാറിലെ ധരംസന്‍സദില്‍ വെച്ചായിരുന്നു അന്ന് വിദ്വേഷ പ്രസംഗം നടത്തിയത്. കേസില്‍ യതി പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. 

വിദ്വേഷപ്രസംഗം ഉണ്ടായ മഹാപഞ്ചായത്തുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് മൂന്ന് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. പൊലീസിന്റെ അനുമതിയില്ലാതെ പരിപാടി നടത്തിയതിന് സംഘാടകര്‍ക്കെതിരെയും, ചടങ്ങിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിനും, സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്. 


ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com