ന്യൂഡല്‍ഹി: വിനയ് മോഹന്‍ ഖ്വാത്ര പുതിയ വിദേശകാര്യ സെക്രട്ടറിയാകും. നിലവിലുള്ള വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ള ഈ മാസം 30 ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
1988 ബാച്ച് ഐഎഫ്എസ് ഓഫീസറാണ് ഖ്വാത്ര. വാഷിംഗ്ടണ്‍ ഡിസി, ബീജിങ് തുടങ്ങിയിടങ്ങളില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1993 വരെ ജനീവയില്‍ ഇന്ത്യയുടെ പെര്‍മനന്റ് മിഷനില്‍ സെക്കന്‍ഡ് സെക്രട്ടറിയായിരുന്നു. നിലവില്‍ നേപ്പാളില്‍ ഇന്ത്യയുടെ സ്ഥാനപതിയായി പ്രവര്‍ത്തിക്കുകയാണ്. 2017 മുതല്‍ 2020 ഫെബ്രുവരി വരെ ഫ്രാന്‍സിലും സ്ഥാപനതിയായി പ്രവര്‍ത്തിച്ചുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
