'ഐ ലവ് യു ഡെത്ത്'; എട്ടാം ക്ലാസുകാരി വീട്ടിനുള്ളില്‍ തുങ്ങിമരിച്ചു

പൊലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും  നോട്ടുബുക്കുകളും പരിശോധിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നാഗ്പൂര്‍: എട്ടാം ക്ലാസുകാരി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍. 13കാരിയായ ആര്യയുടെ മൃതദേഹത്തിന് സമീപത്തുവച്ച് ഐ ലവ് യൂ ഡത്ത് എന്നെഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. നാഗ്പൂരിലെ ചന്ദ്രാമണി നഗറിലാണ് സംഭവം.

കുട്ടിയെ അന്നേദിവസം സ്‌കൂളില്‍ വിട്ടിരുന്നു. കൂട്ടാനായി പോയപ്പോള്‍ മകള്‍ മറ്റൊരു ഓട്ടോയില്‍ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് താന്‍ ജോലിക്ക് പോകുകയും ചെയ്തതായി അച്ഛന്‍ പറഞ്ഞു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് മകള്‍ ആത്മഹത്യ ചെയ്തത്. ഈസമയത്ത് ഭാര്യയും സഹോദരനും വീട്ടിലുണ്ടായിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും  നോട്ടുബുക്കുകളും പരിശോധിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായി പൊലീസ് പറഞ്ഞു. അതിനിടെ താന്‍ മരണത്തെ സ്‌നേഹിക്കുന്നു എന്നെഴുതിവച്ച കുറിപ്പും പൊലീസ് കണ്ടെടുത്തു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com