മരുമകളുടെ അടിയേറ്റ് അബുദാബിയില്‍ മലയാളി വീട്ടമ്മ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th April 2022 06:01 PM  |  

Last Updated: 05th April 2022 06:01 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

അബുദാബി:  കുടുംബവഴക്കിനിടെ മലയാളി വീട്ടമ്മ അടിയേറ്റ് മരിച്ചു. ആലുവ കുറ്റിക്കാട്ടികര സ്വദേശി റൂബി മുഹമ്മദ് ആണ് മരിച്ചത്. 65 വയസായിരുന്നു.

മരുമകള്‍ ഷജനയെ അബുദാബി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അബുദാബി ഗയാത്തിയിലാണ് സംഭവം. റൂബിയും ഷജനയും അടുത്തിടെ സന്ദര്‍ശകവിസയില്‍ അബുദാബിയില്‍ എത്തിയതാണ്. റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദും ഷജനയും കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. പിന്നീട് ഭാര്യയെയും മാതാവിനെയും അബുദാബിയിലെത്തിക്കുകയായിരുന്നു.

വീട്ടില്‍ ഭര്‍തൃമാതാവുമായുള്ള തര്‍ക്കത്തിനിടെയുണ്ടായ കൈയേറ്റമാണ് മരണത്തില്‍ കലാശിച്ചത്. റൂബിയുടെ മരണം സംബന്ധിച്ച് അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

ഈ വാര്‍ത്ത വായിക്കാം

കലക്കവെള്ളത്തില്‍ കുളിച്ച് കൗണ്‍സിലര്‍മാര്‍, മേയറുടെ വാഹനം തടഞ്ഞു; തൃശൂരില്‍ പ്രതിഷേധം- വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ