നോമ്പ് കാലത്ത് മുസ്ലീം ജീവനക്കാര്‍ക്ക് രണ്ട് മണിക്കൂര്‍ ഇടവേള; എതിര്‍പ്പ് ശക്തം; ഉത്തരവ് പിന്‍വലിച്ചു

മുസ്ലീം ജീവനക്കാര്‍ക്ക് രണ്ട് മണിക്കൂര്‍ ഇടവേള എന്ന ഉത്തരവ് ഏപ്രില്‍ നാലിനാണ് ഇറക്കിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: റംസാന്‍ കാലയളവില്‍ മുസ്ലീം ജീവനക്കാര്‍ക്ക് എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ ഇടവേള അനുവദിച്ച ഉത്തരവ് ഡല്‍ഹി ജല ബോര്‍ഡ് റദ്ദാക്കി. മുസ്ലീം ജീവനക്കാര്‍ക്ക് രണ്ട് മണിക്കൂര്‍ ഇടവേള എന്ന ഉത്തരവ് ഏപ്രില്‍ നാലിനാണ് ഇറക്കിയത്. എന്നാല്‍ അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജല ബോര്‍ഡ് ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കുകയായിരുന്നു.

മുസ്ലീം ജീവനക്കാര്‍ക്ക് 'റംസാന്‍ കാലത്ത്, അതായത് ഏപ്രില്‍ 3 മുതല്‍ മെയ് 2 വരെ അല്ലെങ്കില്‍ ഈദുല്‍ ഫിത്തര്‍ പ്രഖ്യാപിക്കുന്ന തീയതി വരെ ദിവസേനെ രണ്ട് മണിക്കൂര്‍ അവധി നല്‍കാന്‍ തീരുമാനിച്ചതായി ഡല്‍ഹി ജെല്‍ബോര്‍ഡ് തിങ്കളാഴ്ച അറിയിച്ചിരുന്നു. ഓഫിസ് ജോലിക്ക് തടസ്സം വരാതിരിക്കാന്‍ ശേഷിക്കുന്ന ഓഫിസ് സമയങ്ങളില്‍ അവര്‍ തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുമെന്ന വ്യവസ്ഥയ്ക്ക് വിധേയമായിട്ടായിരുന്നു ഈ അവധി അനുവദിച്ച് കൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

എന്നാല്‍ ചില സംഘടനകള്‍ ഡിജിബിയുടെ ഉത്തരവിനെതിരെ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേശ് ഗുപ്തയുള്‍പ്പടെയുള്ളവര്‍ ഡിജിബിയുടെ ഉത്തരവിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com