

ന്യൂഡൽഹി: 41 വർഷത്തിന് ഇടയിൽ 60 കേസുകളുമായി ദമ്പതികൾ കോടതിയിൽ. വിവാഹമോചനം നേടി രണ്ടുപേരും രണ്ടു വഴിക്കായതിന് ശേഷവും കേസുകളുമായി കോടതി കയറി ഇറങ്ങുകയാണ് ഇവർ. കോടതി കണ്ടില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ലെന്ന സ്ഥിതിയാണെന്നാണ് ഇവരെ ചൂണ്ടി സുപ്രീം കോടതി പ്രതികരിച്ചത്.
30 വർഷമാണ് ഇവർ ഒരുമിച്ച് ജീവിച്ചത്. വിവാഹ ബന്ധം വേർപ്പെടുത്തിയിട്ട് 11 വർഷമാവുന്നു. ഈ 41 വർഷത്തിന് ഇടയിലാണ് 60 കേസുകളുമായി ഇവർ കോടതിയിൽ എത്തിയത്. ''പരസ്പരമുള്ള വഴക്ക് ചിലർ ഇഷ്ടപ്പെടുന്നു. അവർ എക്കാലത്തും കോടതിയിൽ ആയിരിക്കാൻ ആഗ്രഹിക്കുന്നു. കോടതി കണ്ടില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ലെന്ന സ്ഥിതിയാണ്'' ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു.
മധ്യസ്ഥ ചർച്ചയിലൂടെ തർക്കത്തിന് രമ്യമായ പരിഹാരം കാണാനാണ് ഇവരോട് കോടതി നിർദേശിച്ചത്. മധ്യസ്ഥ ചർച്ചകൾക്ക് കൂടുതൽ സമയമെടുക്കുമെന്നും ഇക്കാലയളവിൽ ഇരുകക്ഷികളും കേസുകളുമായി കോടതിയിലേക്ക് വരരുതെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates