ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക്‌വിളി രാജ്യവ്യാപകമായി നിരോധിക്കണം; ബിജെപി മന്ത്രി

ജനപ്രതിനിധി എന്ന നിലയില്‍ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ നിരവധി പരാതികള്‍ ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പറ്റ്‌ന: മുസ്ലീംപള്ളികളിലെ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക്‌വിളി രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ബിജെപി നേതാവും ബിഹാര്‍ മന്ത്രിയുമായ ജനക് റാം. ഹോളി, ദിപാവലി, ഛാത്ത് തുടങ്ങിയ ഹിന്ദു ആഘോഷങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതും വാഹനങ്ങള്‍ അമിതവേഗതയില്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

മറ്റ് ആളുകള്‍ക്ക് ശല്യമുണ്ടാകാത്ത രീതിയില്‍ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ നിരവധി പരാതികള്‍ ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഹിന്ദുസമൂഹത്തിന് അമ്പലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിരോധനം ഉണ്ടെങ്കില്‍ സമാനമായ നിരോധനം മുസ്ലീം ജനവിഭാഗത്തിനും വേണമെന്നും അദ്ദേഹം വ്യക്തമാക്കി,

അതേസമയം, പള്ളികളിലെ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിക്ക് വിലക്കേര്‍പ്പെടുത്തണമെന്ന തീവ്രഹിന്ദുത്വ സംഘടനകളുടെ ആവശ്യം വിവാദമായതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രംഗത്തുവന്നു. പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുമ്പോഴുള്ള ശബ്ദനിയന്ത്രണം സംബന്ധിച്ച ഹൈകോടതി ഉത്തരവുകള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്തായിരിക്കും ഘട്ടം ഘട്ടമായി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com