"ഹിന്ദി ഇംഗ്ലീഷിന് ബദലാവണം", വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവർ 'ഇന്ത്യയുടെ ഭാഷയിൽ' ആശയവിനിമയം നടത്തണമെന്ന് അമിത് ഷാ 

പ്രാദേശിക ഭാഷകളിലെ വാക്കുകൾ സ്വീകരിച്ച് ഹിന്ദി കൂടുതൽ ലളിതമാക്കണം എന്നും അമിത് ഷാ
അമിത് ഷാ /ചിത്രം: പിടിഐ
അമിത് ഷാ /ചിത്രം: പിടിഐ

ന്യൂഡൽഹി: ഇംഗ്ലീഷിന് പകരമായാണ് ഹിന്ദിയെ സ്വീകരിക്കേണ്ടതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ മാറ്റാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും ഇത് ഹിന്ദിയുടെ പ്രാധാന്യം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവർ തമ്മിൽ ആശയ വിനിമയം നടത്തുമ്പോൾ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്നാണ് അമിത് ഷായുടെ നിർദേശം. പാർലമെന്ററി ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ 37മത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"പ്രാദേശിക ഭാഷകൾക്കല്ല, ഇംഗ്ലീഷിന് പകരമായാണ് ഹിന്ദിയെ സ്വീകരിക്കേണ്ടത്. ഹിന്ദിയെ രാജ്യത്തെ ഔദ്യോഗിക ഭാഷയാക്കാൻ പറ്റിയ സമയമാണിത്. രാജ്യത്തിന്റെ ഒരുമയ്ക്ക് ഇത് സുപ്രധാനമാണ്. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ആളുകൾ ആശയവിനിമയം നടത്തുമ്പോൾ അത് ഇന്ത്യയുടെ ഭാഷയിലായിരിക്കണം", അമിത് ഷാ പറഞ്ഞു. 

ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഹിന്ദിയിൽ പ്രാഥമിക പരിജ്ഞാനം നൽകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അമിത് ഷാ സംസാരിച്ചു. എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കായി 22,000 ഹിന്ദി അധ്യാപകരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രാദേശിക ഭാഷകളിലെ വാക്കുകൾ സ്വീകരിച്ച് ഹിന്ദി കൂടുതൽ ലളിതമാക്കണം എന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com