അച്ഛനും മക്കളും ചേര്‍ന്ന് 17കാരിയായ ദത്തുപുത്രിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു; വളര്‍ത്തമ്മ കൂട്ട്; അറസ്റ്റ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 10:37 PM  |  

Last Updated: 08th April 2022 10:39 PM  |   A+A-   |  

Man, His Three Sons Rape Adopted 17-Year-old Daughter

പ്രതീകാത്മക ചിത്രം

 

ചെന്നൈ: ദത്തുപുത്രിയായ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ അച്ഛനും മക്കളും അറസ്റ്റില്‍.  ചെന്നൈയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് 64കാരനായ അച്ഛനും 58 കാരിയായ അമ്മ 34, 29 വയസുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. 26കാരനായ ഇളയ മകന്‍ ഒളിവിലാണ്. മകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ദത്തെടുത്തത്. 

2005ലാണ് ഇവര്‍ പെണ്‍കുട്ടിയെ ദത്തെടുത്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മരിച്ചതിന് പിന്നാലെയാണ് ഇവര്‍ കുട്ടിയെ ദത്തെടുത്തത്. പതിനഞ്ച് വയസില്‍ പെണ്‍കുട്ടി ഋതുമതിയായതിന് പിന്നാലെ ഇവര്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി തനിച്ചായിരുന്ന സമയത്ത് ആദ്യം വളര്‍ത്തച്ഛനാണ് ബലാത്സംഗം ചെയ്തത്. പിന്നാലെ മക്കളും പെണ്‍കുട്ടിയോട് ഇതേരീതിയില്‍ പെരുമാറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ടുവര്‍ഷത്തോളമുള്ള പീഡനം തുടര്‍ന്ന് സഹിക്കാനാവാതെ വന്നപ്പോള്‍ പെണ്‍കുട്ടി സ്വന്തം സഹോദരങ്ങളോട് ദുരനുഭവം വിവരിക്കുകയായിരുന്നു. അവരുടെ സഹായത്തോടെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. അച്ഛനും മക്കള്‍ക്കുമെതിരെ ലൈംഗികാതിക്രമത്തിനും ഇയാളുടെ ഭാര്യയ്‌ക്കെതിരെ വിവരങ്ങള്‍ മറച്ചുവച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത വായിക്കാം

രാജ്യത്തെ മികച്ച മുഖ്യമന്ത്രി; കണ്ണൂരില്‍ പിണറായിയെ പുകഴ്ത്തി കെവി തോമസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ