രാജ്യത്തെ മികച്ച മുഖ്യമന്ത്രി; കണ്ണൂരില്‍ പിണറായിയെ പുകഴ്ത്തി കെവി തോമസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 09:33 PM  |  

Last Updated: 08th April 2022 09:37 PM  |   A+A-   |  

pinarayi_vijayan

പിണറായി വിജയന്‍

 

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ വി തോമസ്. പിണറായി വിജയന്‍ രാജ്യത്തെ നല്ലമുഖ്യമന്ത്രിമാരില്‍ ഒരാളാണ്. ഇടയ്ക്കിടെ പിണറായിയുമായി ബന്ധപ്പെടാറുണ്ട്. പറഞ്ഞ വിഷയങ്ങളില്‍ പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. നാളത്തെ സെമിനാറില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗഭാഗം വച്ചാണ് തുടങ്ങുന്നതെന്നും തോമസ് പറഞ്ഞു

പ്രതിപക്ഷം നടത്തുന്ന സില്‍വര്‍ ലൈന്‍സമരത്തിനെതിരെയും തോമസ് രംഗത്തുവന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ യോജിപ്പ് വേണം. ഗുണവും ദോഷവും തിരിച്ചറിഞ്ഞ് വേണം വിയോജിക്കാന്‍. നെടുമ്പാശ്ശേരി വിമാനത്താവള കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും യോജിച്ചാണ് പോയതെന്നും കെ വി തോമസ് പറഞ്ഞു. നാളെയാണ് കെ വി തോമസ് പങ്കെടുക്കുന്ന സെമിനാര്‍ നടക്കുന്നത്.
 

ഈ വാര്‍ത്ത വായിക്കാം

സംസ്ഥാനത്ത് അതിശക്തമായ മഴ, പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, മത്സ്യബന്ധനത്തിന് വിലക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ