തിങ്ങിഞെരുങ്ങി ട്രെയിനിൽ കുതിര; വൈറൽ, അന്വേഷണം- വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th April 2022 02:47 PM  |  

Last Updated: 08th April 2022 02:56 PM  |   A+A-   |  

horse_in_train

ഫോട്ടോ: ട്വിറ്റർ

 

ട്രെയിനിലിരുന്ന് പച്ചക്കറി അരിയുന്നതും വളര്‍ത്തുമൃഗങ്ങളുമായി യാത്ര ചെയ്യുന്നതുമെല്ലാം പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. എന്നാലിതാ ഒരു കുതിര തീവണ്ടിയില്‍ കയറുന്നതിന്റെ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ബംഗാളിലെ സെല്‍ദാഹ്- ഡയമണ്ട് ഹാര്‍ബര്‍ ടൗണിലെ ലോക്കല്‍ ട്രെയിനിലാണ് സംഭവമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. 

കുതിരയുടെ ഉടമയും ഒപ്പമുണ്ടായിരുന്നു. കുതിരയുമായി യാത്രചെയ്യുന്നതില്‍ നിന്ന് യാത്രക്കാരില്‍ ചിലര്‍ ഉടമയെ വിലക്കിയെങ്കിലും അയാള്‍ എതിര്‍പ്പുകള്‍ വകവച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരത്തിൽ പങ്കെടുത്തശേഷം സൗത്ത്  24 പര്‍ഗാനാസിലെ ബാരിപൂരില്‍ നിന്നും തിരികെ കൊണ്ടുവന്നതാണ് കുതിരയെ എന്നാണ് വിവരം. ചിത്രത്തിന്റെ ആധികാരികത ഉറപ്പാക്കാനും സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനും റെയില്‍വേ ഉത്തവിട്ടു. 

 

ഈ വാര്‍ത്ത കൂടി വായിക്കൂ

തീവണ്ടി എന്‍ജിനു മുകളില്‍ കയറി സെല്‍ഫി; പതിനാറുകാരന്‍ ഷോക്കേറ്റു മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ