തീവണ്ടി എന്‍ജിനു മുകളില്‍ കയറി സെല്‍ഫി; പതിനാറുകാരന്‍ ഷോക്കേറ്റു മരിച്ചു

റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടിക്കു മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ ഷോക്കേറ്റു മരിച്ചു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഛത്താര്‍പുര്‍ (മധ്യപ്രദേശ്): റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടിക്കു മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ ഷോക്കേറ്റു മരിച്ചു. മധ്യപ്രദേശിലെ ഛത്താര്‍പുരിലാണ് സംഭവം.

വ്യാഴാഴ്ചയാണ് അപകടമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുഹൈല്‍ മന്‍സൂരിയാണ് അപകടത്തില്‍ പെട്ടത്. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ എന്‍ജിനു മുകളിലേക്കു സുഹൈല്‍ കയറുകയായിരുന്നു.

രാവിലെ തന്നെ സെല്‍ഫി എടുക്കാനായാണ് സുഹൈല്‍ സ്റ്റേഷനിലേക്കു പോയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. എന്‍ജിനിലേക്കു വൈദ്യുതി നല്‍കുന്നതിനുള്ള ഹൈ ടെന്‍ഷന്‍ ലൈനില്‍നിന്നാണ് സുഹൈലിനു ഷോക്കേറ്റത്. 

സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ നേരെ തട്ടിക്കയറി. ഇവരെ പൊലീസ് എത്തി നിയന്ത്രിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com