25കാരി മെട്രോ സ്‌റ്റേഷന് മുകളില്‍ നിന്ന്‌ താഴോട്ട് ചാടി; അതിസാഹസികമായി രക്ഷപ്പെടുത്തി; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th April 2022 04:36 PM  |  

Last Updated: 14th April 2022 05:00 PM  |   A+A-   |  

delhi_metro

യുവതി താഴോട്ടുചാടുന്നതിന്റെ വീഡിയോദൃശ്യം

 

ന്യൂഡല്‍ഹി: ഡല്‍ഹി അക്ഷര്‍ദാം മെട്രോ സ്‌റ്റേഷനില്‍ നിന്നും താഴേക്ക് ചാടിയ യുവതിയെ സിഐഎസ്എഫ് അതിസാഹസികമായി രക്ഷിച്ചു. ഇതിന്റെ വീഡിയോ ദൃശ്യം സിഐഎസ്എഫ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു,

ഇന്ന് രാവിലെയാണ് സംഭവം. മെട്രോ സ്‌റ്റേഷന് മുകളില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഒരു യുവതിയെ കാണാനിടയായി. ഉദ്യോഗസ്ഥര്‍ എന്താണ് ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍ താന്‍ ആത്മമഹത്യ ചെയ്യാന്‍ പോകുകയായണെന്നായിരുന്നു യുവതിയുടെ മറുപടി. സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പലതവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. മുകളില്‍ നിന്ന് നേരെ താഴോട്ട് ചാടുകയായിരുന്നു. യുവതി താഴേക്ക് ചാടുമെന്ന് മനസിലാക്കിയ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഒരു ബ്ലാങ്കറ്റ് പിടിക്കുകയായിരുന്നു.

യുവതിയുടെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

ഈ വാര്‍ത്ത വായിക്കാം

നന്ദിയുണ്ട്, വിഷു കഴിഞ്ഞാലും ജനങ്ങള്‍ കൈനീട്ടം ആവശ്യപ്പെടുന്ന അവസ്ഥ: സുരേഷ് ഗോപി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ