മുതലകളെ കാണുമ്പോള്‍ തന്നെ നെഞ്ചിടിപ്പ് കൂടും. വെള്ളത്തില്‍ സിംഹത്തിന് പോലും മുതലയുടെ പിടിയില്‍ അകപ്പെട്ടാല്‍ രക്ഷയില്ലെന്ന് വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ മുതലക്കൂട്ടത്തില്‍ നിന്ന് താറാവ് കഷ്ടിച്ച് രക്ഷപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്.
ഡോ. സാമ്രാട്ട് ഗൗഡ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. പുഴത്തീരത്ത് നിരന്ന് കിടക്കുകയാണ് മുതല. അനങ്ങാതെ കിടക്കുന്ന മുതലകളില്‍ നിന്നുള്ള അപകടം മനസിലാവാതെ കോഴി മുതലകള്‍ക്കിടയിലൂടെ നടന്നുപോകുന്നത് കാണുമ്പോള്‍ അമ്പരപ്പ് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഒരു ഘട്ടത്തില്‍ കോഴിയുടെ സാമീപ്യം തിരിച്ചറിഞ്ഞ് ഒരു മുതല ഞൊടിയിടയില്‍ ആക്രമിക്കാന്‍ ഒരുങ്ങി. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കോഴി മറ്റൊരു മുതലയുടെ വായിലേക്ക് നീങ്ങിയത്. എന്നാല്‍ അവിടെ നിന്നും മുതല രക്ഷപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക