മക്കളെ കൊലപ്പെടുത്തിയ കേസ്; പ്രതിയായ മലയാളി കോടതിയുടെ അഞ്ചാം നിലയില്‍ നിന്ന് ചാടി മരിച്ചു

രണ്ടു മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി വിചാരണക്കോടതിയുടെ അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു:  രണ്ടു മക്കളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മലയാളി വിചാരണക്കോടതിയുടെ അഞ്ചാം നിലയില്‍ നിന്നു ചാടി മരിച്ചു. ജയിലില്‍ നിന്ന് ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ എത്തിച്ചപ്പോഴാണ് സംഭവം. ഇടനാഴിയില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറിനും രണ്ടു കോണ്‍സ്റ്റബിള്‍മാര്‍ക്കുമൊപ്പം നടക്കുമ്പോള്‍ കോണ്‍സ്റ്റബിള്‍മാരെ തള്ളി നീക്കിയാണ് താഴേക്ക് ചാടിയത്. പാലക്കാട് കരിപ്പാളി സ്വദേശി ജതിന്‍ ആര്‍ കുമാര്‍ (37) ആണ് മരിച്ചത്.

2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹുളിമാവ് അക്ഷയ് നഗറില്‍ താമസിച്ചിരുന്ന ഇയാള്‍ മക്കളായ തൗഷിനിയെയും (3) ശാസ്തയെയും (ഒന്നര) തലയണ കൊണ്ടു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഹോട്ടലിലെ ജോലി നഷ്ടപ്പെട്ടതിന്റെ ദേഷ്യത്തില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് പ്രകോപനമെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ വിഷാദരോഗത്തിനും ചികിത്സ തേടിയിരുന്നു. തമിഴ്‌നാട് സ്വദേശിനിയായ സോഫ്റ്റ് വെയർ എന്‍ജിനീയര്‍ ലക്ഷ്മി ശങ്കരിയാണു ഭാര്യ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com