ജയിലിനുള്ളില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു; മൂന്ന് തടവുകാര്‍ക്ക് പൊള്ളലേറ്റു

നിശ്ചിത സമയം കഴിഞ്ഞിട്ടും കുക്കറില്‍ നിന്ന് പ്രഷര്‍ വരാത്തതിനെ തുടര്‍ന്ന് തുറന്നുനോക്കിയപ്പോഴാണ് അപകടം ഉണ്ടായത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

അംബാല: പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അംബാല സെന്‍ട്രല്‍ ജയിലിലെ മൂന്ന് തടവുകാര്‍ക്ക് പൊള്ളലേറ്റു. വെള്ളിയാഴ്ച രാത്രി തടവുകാര്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെയായിരുന്നു അപകടം. 

ഗുരുതരമായി പൊള്ളലേറ്റ രണ്ട് തടവുകാരെ ചണ്ഡിഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിശ്ചിത സമയം കഴിഞ്ഞിട്ടും കുക്കറില്‍ നിന്ന് പ്രഷര്‍ വരാത്തതിനെ തുടര്‍ന്ന് തുറന്നുനോക്കിയപ്പോഴാണ് അപകടം ഉണ്ടായത്. കുക്കര്‍ പൊട്ടിത്തെറിക്കുകയും തിളച്ച ഭക്ഷണം തടവുകാരുടെ മേല്‍ തെറിക്കുകയുമായിരുന്നു.

ഉടന്‍ തന്നെ ജയിലധികൃതര്‍ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടുപേരെ കൂടുതല്‍ ചികിത്സയ്ക്കായി ചണ്ഡിഗഡിലെ പിജിഐഎമ്മിലേക്ക് റഫര്‍ ചെയ്തതായി അധികൃതര്‍ പറഞ്ഞു. മറ്റ് അന്തേവാസികള്‍ സുരക്ഷിതരാണെന്നും ജയിലധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com