ടാറില്‍ കുടുങ്ങി മൂര്‍ഖന്‍, തല മാത്രം പുറത്ത്; ഒടുവില്‍

ടാറില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ രക്ഷപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: ടാറില്‍ കുടുങ്ങിയ മൂര്‍ഖന്‍ പാമ്പിനെ രക്ഷപ്പെടുത്തി. ശരീരത്തിന്റെ 80 ശതമാനത്തോളം ടാറില്‍ കുടുങ്ങിയ നിലയിലായിരുന്ന പാമ്പിനെ മൃഗരോഗവിദഗ്ധരാണ് രക്ഷിച്ചത്. സണ്‍ഫ്‌ലവര്‍ ഓയില്‍ ഉപയോഗിച്ചാണ് ടാറിനുള്ളില്‍ കുടുങ്ങിയ പാമ്പിനെ ഇവര്‍ രക്ഷിച്ചത്

ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം. പ്രദേശവാസിയായ ബസന്ത് കുമാറാണ് ഇയാളുടെ ഗോഡൗണില്‍ ടാറില്‍ പുതഞ്ഞ പാമ്പിനെ കണ്ടെത്തിയത്. തറയിലൂടെ ഇഴഞ്ഞുപോയപ്പോള്‍ പാമ്പ് ടാറില്‍ അകപ്പെട്ടതാണെന്നാണ് നിഗമനം. ഉടന്‍തന്നെ സ്‌നേക്ക് ഹെല്പ്ലൈന്‍ അംഗങ്ങളെ വിവരമറിയിച്ചു. 

ഇവരെത്തിയാണ് ടാറില്‍ കുടുങ്ങിയ പാമ്പിനെ പുറത്തെടുത്ത് മൃഗാശുപത്രിയിലെത്തിച്ചത്. ഇവരെത്തുമ്പോള്‍ തലമാത്രം വെളിയിലും ശരീരത്തില്‍ ബാക്കി ഭാഗം മുഴുവന്‍ ടാറിലും പുതഞ്ഞ നിലയിലായിരുന്നു വിഷപ്പാമ്പ്.

ഒഡിഷ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജിലെ മൃഗരോഗവിദഗ്ധരാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. സണ്‍ഫ്‌ലവര്‍ ഓയില്‍ ഉപയോഗിച്ചാണ് ടാറിനുള്ളില്‍ കുടുങ്ങിയ പാമ്പിനെ ഇവര്‍ രക്ഷിച്ചത്. വെറ്ററിനറി സര്‍ജനായ ഡോക്ടര്‍ ഇന്ദ്രമണി നാഥും സംഘവും ചേര്‍ന്ന് 90 മിനിട്ടോളം എടുത്താണ് പാമ്പിന്റെ ശരീരത്തിലെ ടാര്‍ നീക്കം ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com