ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി: മാര്‍ഗനിര്‍ദേശം രണ്ടു ദിവസത്തിനകം പുറത്തിറക്കുമെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍

മഹാരാഷ്ട്രയില്‍ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ രണ്ടു ദിവസത്തിനകം പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വാസ്ലെ പാട്ടീല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ രണ്ടു ദിവസത്തിനകം പുറത്തിറക്കുമെന്ന് ആഭ്യന്തര മന്ത്രി ദിലീപ് വാസ്ലെ പാട്ടീല്‍. ഡിജിപിയും മുംബൈ പൊലീസ് കമ്മിഷണറും ചര്‍ച്ച ചെയ്താവും മാര്‍ഗ നിര്‍ദേശങ്ങള്‍ തയാറാക്കുകയെന്നും മന്ത്രി അറിയിച്ചു. 

''ഡിജിപി രജനീഷ് സേഥ്, മുംബൈ സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജയ് പാണ്ഡെ എന്നിവര്‍ ഒന്നിച്ചിരുന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് ഉച്ചഭാഷണി ഉപയോഗത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് അവര്‍ രൂപം നല്‍കും. ഇവ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്''- മന്ത്രി വാര്‍ത്താലേഖകരോടു പറഞ്ഞു.

മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. മെയ് മൂന്നിനകം പള്ളികളിലെ ഉച്ചഭാഷണികള്‍ നീക്കം ചെയ്യണമെന്നാണ് രാജ് താക്കറെയുടെ അന്ത്യശാസനം. ഇല്ലാത്തപക്ഷം പള്ളികള്‍ക്കു മുന്നില്‍ ഹനുമാന്‍ ചാലിസ കേള്‍പ്പിക്കുമെന്നും രാജ് താക്കറെ പറഞ്ഞു. പള്ളികളില്‍ ഉച്ചഭാഷണികള്‍ വയ്ക്കുന്നതു കൊണ്ട് മുസ്ലിം പ്രാര്‍ഥന മറ്റു മതസ്ഥര്‍ കേള്‍ക്കേണ്ടിവരുന്നതായി രാജ് താക്കറെ പറഞ്ഞു. 

ഉച്ചഭാഷണി വിഷയത്തില്‍ രാജ് താക്കറെയെ പിന്തുണച്ച് ബിജെപി രംഗത്തുവന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com