കുഞ്ഞിന്റെ കരച്ചില്‍ പഠനത്തിന് ശല്യമായി; 22കാരന്‍ സഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു

യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ അസ്വസ്ഥപ്പെടുത്തിയതിനെ തുടര്‍ന്ന് 22കാരന്‍ സഹോദരന്റെ ഭാര്യയെ കുത്തിക്കൊന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

25കാരിയായ കവിത അഹിറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് മനോജ് അഹിര്‍വാര്‍ യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മനോജ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ മരുമകനായ രണ്ടരവയസുകാരന്‍ നിര്‍ത്താതെ കരഞ്ഞതാണ് കൊലയ്ക്ക് കാരണം.

കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ മനോജ് കവിതയോട് പറഞ്ഞെങ്കിലും അവര്‍ അത് അവഗണിച്ചു. ഇതില്‍ കുപിതനായ മനോജ് അടുക്കളയില്‍ നിന്ന് കത്തിയുമായെത്തി യുവതിയെ കുത്തികൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

നേരത്തെയും ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com