ഛര്‍ദ്ദിക്കാനായി സ്‌കൂള്‍ ബസില്‍ നിന്ന് തല പുറത്തേയ്ക്ക് ഇട്ടു, പോസ്റ്റില്‍ തലയിടിച്ച് ഒന്‍പത് വയസ്സുകാരന്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ഓടുന്ന സ്‌കൂള്‍ ബസില്‍ നിന്ന് തല പുറത്തേയ്ക്കിട്ട ഒന്‍പതു വയസ്സുകാരന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടുന്ന സ്‌കൂള്‍ ബസില്‍ നിന്ന് തല പുറത്തേയ്ക്കിട്ട ഒന്‍പതു വയസ്സുകാരന് ദാരുണാന്ത്യം. ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ചാണ് മരണം സംഭവിച്ചത്. 

ബുധനാഴ്ച രാവിലെയാണ് സംഭവം. ഗാസിയാബാദ് ദയാവതി പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസുകാരന്‍ അനുരാഗ് ഭരദ്വാജാണ് അപകടത്തില്‍ മരിച്ചത്. ബസില്‍ വച്ച് അസ്വസ്ഥത തോന്നിയ കുട്ടി തല പുറത്തേയ്ക്ക് ഇടുകയായിരുന്നു. ഛര്‍ദ്ദിക്കാനായി തല പുറത്തേയ്ക്ക് ഇട്ട സമയത്ത് റോഡരികില്‍ നിന്ന ഇലക്ട്രിക് പോസ്റ്റില്‍ തല ഇടിച്ചാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറയുന്നു. ബസില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയതാണ് അപകടകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കുട്ടി തല പുറത്തിട്ട സമയത്ത് ഡ്രൈവര്‍ വാഹന വളച്ചു. ഈ സമയത്ത് റോഡരികില്‍ നിന്ന ഇലക്ട്രിക് പോസ്റ്റില്‍ തല ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നാലെ ഡ്രൈവറും ഹെല്‍പ്പറും ഓടി രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകള്‍ക്കകം ഇരുവരെയും അറസ്റ്റ് ചെയ്തു. ബസിന്റെ ഉടമ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com