5 മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന് അനുമതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st April 2022 08:55 PM |
Last Updated: 21st April 2022 09:03 PM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി. ബയോളജിക്കല്‍ ഇ കമ്പനിയുടെ കോര്‍ബെവാക്‌സ് വാക്‌സിനാണ് അനുമതി നല്‍കിയത്. അഞ്ചുമുതല്‍ പതിനൊന്നു വയസുവരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്.
നിലവില്‍ രണ്ട് വാക്‌സിനുകളാണ് ഇന്ത്യയില്‍ 12 മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കിവരുന്നത്. ജനുവരി 13നാണ് കുട്ടികളില്‍ ആദ്യഘട്ട വാക്‌സിനേഷന്‍ ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 12 മുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കിയിരുന്ന വാക്‌സിനേഷന്‍ പിന്നീട് 12 വയസിനുമുകളിലുള്ള കുട്ടികള്‍ക്കും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ വാര്‍ത്ത വായിക്കാം
രണ്ടാംദിവസവും രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍, ഡല്‍ഹിയില്‍ മാത്രം ആയിരത്തിന് മേലെ; ജാഗ്രത
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ