രണ്ടാംദിവസവും രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍, ഡല്‍ഹിയില്‍ മാത്രം ആയിരത്തിന് മേലെ; ജാഗ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2022 09:51 AM  |  

Last Updated: 21st April 2022 09:51 AM  |   A+A-   |  

COVID UPDATES INDIA

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 2380 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 13,433 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. 0.53 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.


കഴിഞ്ഞദിവസം 2067 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയിലാണ് ഏറ്റവുമധികം കോവിഡ് രോഗികള്‍. ഇന്നലെ 1009 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 

ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, മഹാരാഷ്ട്ര, മിസോറാം എന്നി സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നുണ്ട്. ഈ സംസ്ഥാനങ്ങളോട് ജാഗ്രത തുടരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1,009 പേര്‍ക്ക് കോവിഡ്; ആശങ്ക

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ