ബിജെപി പുറത്തുവിട്ട വീഡിയോയില്‍ നിന്ന്
ബിജെപി പുറത്തുവിട്ട വീഡിയോയില്‍ നിന്ന്

മോദി പ്രസംഗിക്കുന്നു, അലസഭാവത്തില്‍ കെജരിവാള്‍; 'മര്യാദയില്ലാത്ത മുഖ്യമന്ത്രി'യെന്ന് ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ കോവിഡ് അവലോകന യോഗത്തിനിടെയുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പെരുമാറ്റത്തില്‍ വിമര്‍ശനവുമായി ബിജെപി
Published on


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ കോവിഡ് അവലോകന യോഗത്തിനിടെയുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പെരുമാറ്റത്തില്‍ വിമര്‍ശനവുമായി ബിജെപി. പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്യവേ, ഇരുകൈകളും തലയ്ക്ക് പിന്നിലായി കസേരയില്‍ ചേര്‍ത്തുവെച്ചുകൊണ്ട് അലസഭാവത്തില്‍ ഇരിക്കുന്ന കെജരിവാളിന്റെ ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടു.

'ഡല്‍ഹിയുടെ മര്യാദയില്ലാത്ത മുഖ്യമന്ത്രി'യെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് ഡല്‍ഹി ബിജെപി ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ സംഭവത്തില്‍ അരവിന്ദ് കെജരിവാളോ ആംആദ്മി പാര്‍ട്ടിയോ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല.

വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുകയാണെന്നും, ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പറഞ്ഞു. വെല്ലുവിളി അവസാനിച്ചിട്ടില്ല. ജനങ്ങള്‍ കോവിഡിനെതിരെ എല്ലാ മുന്‍കരുതലും തുടര്‍ന്നും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com