അഞ്ചു സംസ്ഥാനങ്ങളില്‍ താപ തരംഗ മുന്നറിയിപ്പ്; ചുട്ടുപൊള്ളി ഉത്തരേന്ത്യ

മൂന്നുദിവസം വടക്കു പടിഞ്ഞാറന്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും പരമാവധി താപനില ഏകദേശം 2 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ചിത്രം: പിടിഐ
ചിത്രം: പിടിഐ


ന്യൂഡല്‍ഹി: ഉത്തേരന്ത്യയില്‍ കനത്ത ചൂടു തുടരുന്നു. വരുന്ന അഞ്ചു ദിവസം അഞ്ചു സംസ്ഥാനങ്ങളില്‍ താപ തരംഗമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

അടുത്ത മൂന്നുദിവസം വടക്കു പടിഞ്ഞാറന്‍ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും പരമാവധി താപനില ഏകദേശം 2 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പലയിടത്തും 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥനങ്ങളിലാണ് താപ തരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മെയ് ആദ്യവാരത്തിന് ശേഷം മഴയെത്തിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു. 

സമരച്ചൂടിനും മേലെ വേനല്‍ച്ചൂട്/ ഡല്‍ഹിയിലെ സമരത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം നേതാവ് ബൃന്ദാ കാരാട്ട് ചൂട് സഹിക്കാന്‍ വയ്യാതെ:പിടിഐ

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലുമാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ചരിത്രത്തിലെ ഏറ്റവും കഠനമായ ചൂടുകാലമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്. 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത വൈദ്യുതി ക്ഷാമവും നേരിടുന്നുണ്ട്. രണ്ടുദിവസത്തേക്ക് കൂടി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള കല്‍ക്കരി മാത്രമേ മഹാരാഷ്ട്രയിലുള്ളുവെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ ഫാക്ടറികളില്‍ ഉള്‍പ്പെടെ നാലു മണിക്കൂര്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തി. നേരത്തെ, ആന്ധ്രയിയും ഗുജറാത്തിലും സമാനമായ രീതിയില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com