വിവാഹ വാഗ്ദാനം പാലിക്കാനാവാതെ പോകുന്നതും കപട വാഗ്ദാനവും വ്യത്യസ്തം: സുപ്രീംകോടതി

വിവാഹത്തിന് യുവാവ് തയ്യാറായില്ല. ഇതോടെ 2016 ൽ പെൺകുട്ടി യുവാവിനെതിരെ പീഡനക്കേസ് നൽകി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡൽഹി: ആത്മാർഥതയോടെ വിവാഹവാഗ്ദാനം നൽകി അതു പാലിക്കാൻ കഴിയാതെ പോകുന്നതും വിവാഹത്തെക്കുറിച്ച് കപടവാഗ്ദാനം നൽകുന്നതും വ്യത്യസ്തമാണെന്ന് സുപ്രീം കോടതി. ഒന്നിച്ചു താമസിച്ചിരുന്ന യുവാവ് വിവാഹം കഴിക്കാൻ തയ്യാറാവാതെ വന്നതോടെ യുവാവിനെതിരെ എടുത്ത പീഡനക്കേസ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ പരാമർശം. 

മഹാരാഷ്ട്രയിൽ എം ദീപക് പവാർ എന്നയാൾക്കെതിരെയാണു പൊലീസ് കേസെടുത്തിരുന്നത്. 2009 മുതൽ 2011  പെൺകുട്ടിയും ഇയാളും ഒരുമിച്ച് താമസിച്ചിരുന്നു. എന്നാൽ വിവാഹത്തിന് യുവാവ് തയ്യാറായില്ല. ഇതോടെ 2016 ൽ പെൺകുട്ടി യുവാവിനെതിരെ പീഡനക്കേസ് നൽകി. 

യുവതിയുടെ പരാതിക്ക് എതിരെ യുവാവ് മഹാരാഷ്ട്ര ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഇതു സമൂഹത്തിനെതിരായ വിപത്താണ് എന്നു ചൂണ്ടിക്കാട്ടി ഹർജി തള്ളി. പക്ഷെ പരസ്പര സമ്മതത്തോടെ ഒരുമിച്ചു ദീർഘകാലം താമസിച്ചിട്ടു പിരി‍ഞ്ഞതാണ് വാദിയും പ്രതിയുമെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. പീഡനക്കേസ് ചുമത്തുന്നതു നിയമ സംവിധാനത്തെ ദുരുപയോഗം ചെയ്യലാണെന്നും സുപ്രീംകോടതി വിലയിരുത്തി.  ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം.സുന്ദരേശ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com