ബേട്ടി ബച്ചാവോ ബേട്ടി പഠാവോ; തുകയില്‍ 78 ശതമാനവും ചെലവഴിച്ചത് പരസ്യത്തിന്; പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് 

കേന്ദ്ര സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്കു വേണ്ടി അനുവദിച്ച തുകയില്‍ 78 ശതമാനവും പരസ്യത്തിനു വേണ്ടിയാണ് ചെലവഴിച്ചതെന്ന് പാര്‍ലമെന്ററി കമ്മിറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്കു വേണ്ടി അനുവദിച്ച തുകയില്‍ 78 ശതമാനവും പരസ്യത്തിനു വേണ്ടിയാണ് ചെലവഴിച്ചതെന്ന് പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ട്. പരസ്യത്തിനായി ഇത്രയധികം തുക ചെലവഴിക്കുന്നതു പുനപ്പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്കായി 2016-19 കാലയളവില്‍ 446.72 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിന്റെ 78 ശതമാനവും മാധ്യമങ്ങളില്‍ പരസ്യം നല്‍കാനാണ് ചെലവഴിച്ചതെന്ന്, പാര്‍ലമെന്റിന്റെ വനിതാ ശാക്തീകരണ സമിതിയുടെ ആറാം റിപ്പോര്‍ട്ടില്‍ പറയുന്നു. പണം ചെലവഴിക്കുന്നതില്‍ കുറെക്കൂടി ആസൂത്രണത്തോടെയുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് സമിതി നിര്‍ദേശിക്കുന്നത്. റിപ്പോര്‍ട്ട് ഇന്നലെ ലോക്‌സഭയില്‍ വച്ചു.

പിന്നാക്ക മേഖലകളിലെ ലിംഗാനുപാതം മെച്ചപ്പെടുത്തുന്നതിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനും, സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് ഇത്. അതുകൊണ്ടുതന്നെ കുറെക്കൂടി ഇതിനു വകയിരുത്തിയ പണം ചെലവഴിക്കുന്നതില്‍ ആസൂത്രിതമായ നടപടികള്‍ വേണം. പദ്ധതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് കൃത്യമായ ഇടവേളകളില്‍ അവലോകന യോഗങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതു നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com