എസ്എസ്എല്‍വി വിക്ഷേപണം:ഉപഗ്രഹങ്ങളില്‍ നിന്ന് സിഗ്നല്‍ കിട്ടുന്നില്ല; അവസാനഘട്ടത്തില്‍ ആശങ്ക

വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ എന്തോ സാങ്കേതിക തകരാര്‍ സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. 
എസ്എസ്എല്‍വി വിക്ഷേപണം
എസ്എസ്എല്‍വി വിക്ഷേപണം

ശ്രീഹരിക്കോട്ട: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിനായി ഐഎസ്ആര്‍ഒ രൂപകല്‍പന ചെയ്ത എസ്എസ്എല്‍വി വിജയകരമായി വിക്ഷേപിച്ചെങ്കിലും, ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് അനിശ്ചിതത്വം. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കാത്തതാണ് പ്രശ്‌നം. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപല്‍ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ എന്തോ സാങ്കേതിക തകരാര്‍ സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നിരീക്ഷിച്ചുവരുകയാണെന്ന് ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ന് രാവിലെ 9.18നായിരുന്നു വിക്ഷേപണം. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-02വിനെ എസ്എസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കും. ആസാദിസാറ്റിനെയും എസ്എസ്എല്‍വി ഭ്രമണപഥത്തിലെത്തിക്കും.

ഭൂമധ്യരേഖയിൽ നിന്നും 350 കിലോമീറ്റർ അകലെയുള്ള, ലോവർ എർത്ത് ഓർബിറ്റിലും സൺസിംക്രനൈസ് ഓർബിറ്റിലേയ്ക്കുമുള്ള വിക്ഷേപണം ലക്ഷ്യമിട്ടാണ് എസ്എസ്എൽവി ഡി വൺ അതിന്റെ പ്രഥമ ദൗത്യത്തിലേയ്ക്ക് കടക്കുന്നത്. അഞ്ഞൂറ് കിലോമീറ്റർ ദൂരപരിധിയിൽ അഞ്ഞൂറ് കിലോഗ്രാമിൽ താഴെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിയ്ക്കാൻ എസ്എസ്എൽവിയ്ക്ക് കഴിയും. വാണിജ്യ വിക്ഷേപണ രംഗത്ത് ഏറെ ഉപകാരപ്രദമാകുന്നതാണ് പുതിയ വാഹനം.ഒരാഴ്ച കൊണ്ട് എസ്എസ്എൽവി വിക്ഷേപണത്തിന് തയ്യാറാക്കാൻ സാധിയ്ക്കും. പിഎസ്എൽവിയ്ക്ക് ഇത്, 40 ദിവസം വരെയാണ്. ഇതുതന്നെയാണ് എസ്എസ്എൽവിയുടെ പ്രധാന പ്രത്യേകതയും.

#WATCH ISRO launches SSLV-D1 carrying an Earth Observation Satellite & a student-made satellite-AzaadiSAT from Satish Dhawan Space Centre, Sriharikota

(Source: ISRO) pic.twitter.com/A0Yg7LuJvs

— ANI (@ANI) August 7, 2022

രണ്ട് ഉപഗ്രഹങ്ങളാണ് എസ്എസ്എൽവി വഹിയ്ക്കുന്നത്. ഭൗമനിരീക്ഷണവും പഠനവും ഗവേഷണവുമാണ് ഇഒഎസ് 02 വിന്റെ ദൗത്യം. രാജ്യത്തെ 75സർക്കാർ വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ചതാണ് ആസാദി സാറ്റ്. എട്ട് കിലോ തൂക്കമുള്ള ആസാദി സാറ്റിന് ആറുമാസത്തെ കാലാവധിയുണ്ട്. ഹാം റേഡിയോ പ്രക്ഷേപണത്തിനുള്ള ട്രാൻസ്‌പോണ്ടറുകളും ബഹിരാകാശ ഗവേഷണത്തിനുള്ള സംവിധാനവുമാണ് ഈ നാനോ ഉപഗ്രഹത്തിലുള്ളത്. സെൽഫി കാമറയും സജ്ജീകരിച്ചിട്ടുണ്ട്. ‌

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com