കനത്ത മഴയില്‍ ശ്മശാനം വെള്ളത്തില്‍ മുങ്ങി; ചിതാഭസ്മം ഒഴുകിപ്പോയി

ചിതാഭസ്മം ഓടയില്‍ ഒലിച്ചുപോകുന്നതും അവശേഷിക്കുന്നവ വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം
വെള്ളം കയറിയ ശ്മശാനം
വെള്ളം കയറിയ ശ്മശാനം

മുംബൈ: നാഗ്പൂരില്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പ്രദേശത്തെ ശ്മശാനത്തില്‍ വെള്ളം കയറിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചിതാഭസ്മം ഓടയില്‍ ഒലിച്ചുപോകുന്നതും അവശേഷിക്കുന്നവ വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് ചിതാഭസ്മം ഒഴുകിപ്പോകുന്നത് തടയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നാഗ്പൂര്‍ നഗരസഭയും തൊഴിലാളികളും. 

സംസ്ഥാനത്ത് ഇന്നലെ തുടങ്ങിയ കനത്ത മഴ തുടരുകയാണ് . പലപ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് ഉള്ളത്. നാഗ്പൂരിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. നിരവധി വീടുകളും കെട്ടിടങ്ങളിലും വെള്ളം കയറുകയും ചെയ്തു. വെള്ളക്കെട്ടിനെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com